Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

രാജ്യത്തെ കൊവിഡ്  രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് ദേശീയതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 81,870 ആയി. 2,649 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്.51,401 പേര്‍ നിലവിൽ ചികിത്സയില്‍ കഴിയുന്നുണ്ട്. 27,919 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 3,967 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറ് പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ പകുതിയിൽ കൂടുതലും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്. കേരളത്തില്‍ 26 പേര്‍ക്കായിരുന്നു ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3 പേര്‍ രോഗമുക്തരാവുകയും ചെയ്തിരുന്നു.