പഞ്ചാബ്:
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ പഞ്ചാബ് ഏര്‍പ്പെടുത്തിയ ട്രെയിൻ സർവീസിന് ഒടുവിൽ കേരളം അനുമതി നൽകി. പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള സന്നദ്ധത അറിയിച്ച് പഞ്ചാബ് സര്‍ക്കാര്‍ മൂന്നു കത്തുകള്‍ നല്‍കിയെങ്കിലും കേരളം പ്രതികരിച്ചില്ല. എന്നാല്‍, ആവര്‍ത്തിച്ചയച്ച ഈ കത്തുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെയാണ് മറുപടി നല്‍കിയത്.
ഗര്‍ഭിണികള്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ഉള്‍പ്പെടെ ആയിരത്തി എഴുപത്തി എട്ട് പേരാണ് കേരളത്തിലേക്കുള്ള മടക്ക യാത്രയ്ക്കായി പഞ്ചാബ് സര്‍ക്കാറിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ട്രെയിനിന്റെ സമയക്രമം, എത്തിച്ചേരേണ്ട സ്റ്റേഷൻ, യാത്രക്കാരുടെ വിശദാംശങ്ങൾ എന്നിവ അറിയിക്കാൻ ആവശ്യപ്പെട്ടാണ് കേരളം മറുപടി നൽകിയത്. കേരളത്തില്‍നിന്നും കര്‍ണാടകത്തില്‍നിന്നുമുള്ളവരെ ഒരേ തീവണ്ടിയില്‍ തിരിച്ചെത്തിക്കാനായി ബെംഗളൂരു വഴി കൊച്ചിയിലേക്ക് തീവണ്ടി ഓടിക്കാമെന്നാണ് പഞ്ചാബ് അറിയിച്ചിരുന്നത്.