Sat. Jan 18th, 2025
പനജി:

വിനോദ യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ആരും ആസ്വദിക്കാനായി സംസ്ഥാനത്തേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുമാസത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

സംസ്ഥാനത്തേക്ക് യാത്ര ചെയ്‌തെത്തുന്ന എല്ലാവരും 14 ദിവസം ക്വാറന്റൈനില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ ഗോവയില്‍ നിര്‍ത്തരുതെന്ന് അദ്ദേഹം റെയില്‍വെയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.