ന്യൂയോര്‍ക്ക്:
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ പ്രതിദിനം 6000 കുഞ്ഞുങ്ങൾക്ക് വരെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് യൂണിസെഫിന്റെ മുന്നറിയിപ്പ്. കുറഞ്ഞ സാമ്പത്തിക വരുമാനമുള്ള, ആരോഗ്യ സംവിധാന നിലാവാരം കുറഞ്ഞ രാജ്യങ്ങളിലാവും ഇത്തരം മരണങ്ങള്‍ കൂടുതലായി സംഭവിക്കുകയെന്നും യൂണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്‍ റിയേറ്റ് ഫോറെ വ്യക്തമാക്കി. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ മുന്നറിയിപ്പ്.
സാധാരണ നിലയിൽ പ്രതിരോധിക്കാന്‍ കഴിയുന്ന കാരണങ്ങളാലായിരിക്കും ഇത്രയധികം മരണങ്ങൾ സംഭവിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. പോഷാകാഹാരക്കുറവ്, മരുന്നുകളുടെ കുറവ്, സാധാരണ ശിശുരോഗങ്ങള്‍ക്കുള്ള മരുന്നിന്റെ കുറവ്, ചികിത്സാസൗകര്യങ്ങളുടെ കുറവ് എന്നിവയാണ് പ്രധാനമായും ശിശുമരണ നിരക്ക് കൂടാനുള്ള കാരണമായി ചൂണ്ടികാട്ടുന്നത്.