Wed. Jan 22nd, 2025
വാഷിങ്ടണ്‍:

ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവൻ നഷ്ടമാകാൻ കാരണം സർക്കാരിന്റെ അലംഭാവം ആണെന്ന് ആരോഗ്യവിഭാഗത്തിലെ മുതിർന്ന മുൻ ഉദ്യോഗസ്ഥൻ റിക്ക് ബ്രൈറ്റ് കുറ്റപ്പെടുത്തി. ജനുവരിയിൽ തെന്നെ വൈദ്യ ശാസ്ത്ര ഉപകരണങ്ങളുടെ കുറവ് ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും എന്നാൽ സർക്കാർ പ്രതികരിച്ചില്ലെന്നും പാർലമെന്‍റ് സമിതി മുന്‍പാകെ അദ്ദേഹം വെളിപ്പെടുത്തി. കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിക്കാനുള്ള അമേരിക്കൻ സമിതിയുടെ തലവൻ ആയിരുന്ന റിക്ക് ബ്രൈറ്റിനെ കഴിഞ്ഞ മാസമാണ് പദവിയില്‍ നിന്ന് നീക്കം ചെയ്തത്.