Sun. Nov 17th, 2024
തിരുവനന്തപുരം:

കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ എങ്ങനെ തുടരുമെന്ന കാര്യത്തിൽ കേന്ദ്ര തീരുമാനം വരാനിരിക്കെ വ്യവസായ  വാണിജ്യ രംഗം കൂടുതൽ തുറന്ന് സജീവമാക്കാനുള്ള നടപടികൾക്കൊരുങ്ങി സംസ്ഥാന സർക്കാർ. പ്രധാനമേഖലകളിൽ ദീർഘകാല ആഘാതം നേരിട്ടതിനാൽ  സാമ്പത്തികരംഗം സാധാരണ നിലയിലാകാൻ ഏറെ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍. വൈറസിന്‍റെ വ്യാപനം കൂടി പരിഗണിച്ചാകും വിപണി തുറക്കുന്ന കാര്യത്തിൽ തീരുമാമെടുക്കുകയെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. ലോക്ക് ഡൗണ്‍ തുടരുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.