Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

ജൂണ്‍ മുപ്പതിന് ശേഷം മാത്രമേ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാവൂ എന്ന് വ്യക്തമാക്കി റെയില്‍വെ. അതുവരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റെയില്‍വെ കാന്‍സല്‍ ചെയ്തു. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ച്‌ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാധാരണ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത് സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുമെന്നത് കണക്കിലെടുത്താണ് റെയില്‍വെ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ റദാക്കിയത്. അതേസമയം, ശ്രമിക്, സ്‌പെഷ്യല്‍ ട്രെയിനുകള്‍ തുടരുമെന്നും റെയില്‍വെ അറിയിച്ചു.