Thu. Apr 25th, 2024

ന്യൂഡല്‍ഹി:

ഡല്‍ഹിയില്‍ 152 പൊലീസുകാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 47 പേർക്ക് രോഗം ഭേദമായെന്ന് മുതിർന്ന പൊലീസ് ഓഫീസർ അറിയിച്ചു. രാജ്യതലസ്ഥാനത്ത് ഇതുവരെ ഏഴായിരത്തി അറന്നൂറ്റി മുപ്പത്തി ഒമ്പത് പേര്‍ക്ക് വെെറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 20 മരണവും 359 പുതിയ കൊവിഡ് കേസുകളും ആണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണ സംഖ്യ 86 ആയി ഉയര്‍ന്നു. ബാര്‍ബര്‍ ഷോപ്പുകളും, ബ്യൂട്ടി സലൂണുകളും സിനിമ തീയേറ്ററും ഉള്‍പ്പെടെ കൂടുതല്‍ നാള്‍  അടച്ചിടാന്‍ ഭൂരിഭാഗം പേരും നിര്‍ദേശിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam