Sun. Dec 22nd, 2024
ചെന്നൈ:

 
ഇന്ത്യയിലെ ഏറ്റവും വലിയ പച്ചക്കറി ചന്തയായ ചെന്നൈയിലെ കോയ​മ്പേടില്‍ നിന്നും കൊറോണ വൈറസ്​ ബാധ പടര്‍ന്നത്​ 2600 ലധികം ആളുകളിലേക്കെന്ന്​ റിപ്പോര്‍ട്ട്​. കോയ​മ്പേട്​ മാര്‍ക്കറ്റ്​ റെഡ്​ സ്​പോട്ടായി പ്രഖ്യാപിച്ച്‌​ മുന്‍കരുതല്‍ നടപടികള്‍ എടുത്തിരുന്നു. മാര്‍ക്കറ്റിലെ എല്ലാ തൊഴിലാളികളെയും കൊവിഡ്​ പരിശോധനയ്ക്ക്​ വിധേയരാക്കിയെന്നും സ്​പെഷ്യല്‍ നോഡല്‍ ഓഫീസര്‍ ഡോ. ജെ രാധാകൃഷ്​ണന്‍ പറഞ്ഞു.

മാര്‍ക്കറ്റുമായി ബന്ധപ്പെട്ട 2.6 ലക്ഷം പേരില്‍ കൊവിഡ്​ പരിശോധന നടത്തിയിട്ടുണ്ട്​. കോയ​മ്പേട്​ പോലുള്ള നഗരത്തിലെ തിരക്കേറിയ ചേരി പ്രദേശങ്ങളില്‍ വൈറസ്​ വ്യാപനമുണ്ടായാല്‍ നിയന്ത്രിക്കുക എന്നത്​ വെല്ലുവിളിയാണെന്നും ഡോ. രാധാകൃഷ്​ണന്‍ പറഞ്ഞു.

തമിഴ്​നാട്ടില്‍ ഇതുവരെ 9227 പേര്‍ക്കാണ്​ കൊവിഡ്​ സ്ഥിരീകരിച്ചത്​. 64 പേര്‍ മരിക്കുകയും ചെയ്​തു. നിലവില്‍ 6,989 രോഗബാധിതര്‍ ചികിത്സയിലുണ്ട്​. 2176 പേര്‍ രോഗമുക്തി നേടി.