Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

 
യൂണിഫൈഡ് പെയ്മെന്റ്(യുപിഐ) നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് ​ഗൂ​ഗിൾ പേയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയിൽ ഹര്‍ജി. ഇന്റർ ഓപ്പറേറ്റബിലിറ്റി നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ​കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചിരിക്കുന്നത്.

പുതിയ ഉപയോ​ക്താക്കൾക്ക് അവർ മറ്റു പ്ലാറ്റ്‌ഫോമിലൂടെയോ ആപ്പുകളിലൂടെയോ ഉണ്ടാക്കിയ വെർച്ച്വൽ പേയ്മെന്റ് അഡ്രസ്സോ(വിപിഎ) യുപിഐ ഐഡിയോ ഉപയോ​ഗിക്കാൻ അനുവദിക്കാത്തതാണ് പരാതിക്ക് അടിസ്ഥാനം. ​ഗൂ​ഗിൾ പേ ഉപയോ​ക്താക്കളോട് അവരുടെ തന്നെ പ്ലാറ്റ്‌ഫോമിൽ നിന്ന് യുപിഐ ഐഡിയോ വിപിഎയോ സൃഷ്ടിക്കാൻ പ്രേരിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

മെയ് 5നാണ് വിഷയത്തിൽ ​ഗൂ​ഗിൾ പേയ്ക്കെതിരെ പരാതി സമർപ്പിക്കുന്നത്. ​ഗു​ഗിൾ പേയ്ക്ക് പുറമെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പ്രവർത്തിപ്പിക്കുന്ന റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ പേയ്മെ‍ന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, മിനിസ്റ്ററി ഓഫ് ഫിനാൻസ്, മിനിസ്റ്ററി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയ്ക്കെതിരെയും ഹരജിക്കാരനായ ശുഭം കപാലി കോടതിയിൽ ഹര്‍ജി നൽകി.