Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പുതിയ പേരില്‍ വീണ്ടും അവതരിപ്പിക്കുകയാണ് മോദിയെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ‘പഴയ സിംഹങ്ങളെ പുതിയ പേരില്‍ വിറ്റു എന്നാണ് അദ്ദേഹത്തിന്‍റെ പരിഹാസം.

‘സ്വയം പര്യാപ്ത ഇന്ത്യ പദ്ധതി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ്. വീണ്ടും അവര്‍ ധാരാളം സ്വപ്‌നങ്ങള്‍ വില്‍ക്കുകയാണൈന്നും എന്തെങ്കിലും പുതുമയുണ്ടോ എന്നും  തരൂര്‍ ചോദിച്ചു. മേക്ക് ഇന്‍ ഇന്ത്യയുടെ ചിഹ്നം സിംഹമായിരുന്നു.

ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി  സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തിന് ഊന്നല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇന്ത്യയെ ആഗോള ബ്രാന്‍ഡ് ആക്കി മാറ്റണമെന്നും ജനങ്ങള്‍ ഇതിനെ പിന്തുണയ്ക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

By Binsha Das

Digital Journalist at Woke Malayalam