Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് വൈൻനിർമാണ യൂണിറ്റുകൾക്ക് അനുമതിനൽകാൻ വ്യവസായവകുപ്പിന്റെ തീരുമാനം. പഴക്കര്‍ഷകരുടെ നഷ്ടം നികത്താന്‍വൈന്‍ നിര്‍മാണ യൂണിറ്റുകള്‍ അനുവദിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. കാർഷികോത്‌പന്നങ്ങളിൽനിന്ന് മൂല്യവർധിത ഉത്‌പന്നങ്ങളുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വൈൻ നിർമാണത്തിന് അനുമതി നൽകുന്നത്.

വ്യവസായവകുപ്പ് ഇതേകുറിച്ച് പഠനം നടത്തിക്കഴിഞ്ഞുവെന്നും തീരുമാനം വൈകാതെയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കശുമാങ്ങയിൽനിന്ന് വൈൻ ഉണ്ടാക്കാനുള്ള ഒരു പദ്ധതിക്ക് സര്‍ക്കാര്‍ നേരത്തെ തന്നെ അനുമതി നല്‍കിയിട്ടുണ്ട്.

 

 

By Binsha Das

Digital Journalist at Woke Malayalam