Sun. Jan 19th, 2025

തിരുവനന്തപുരം:

കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് സ്വാഗതാര്‍ഹമെന്നു ധനമന്ത്രി തോമസ് ഐസക്. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കാത്തത് ഖേദകരമാണെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനം ചെലവു ചുരുക്കും. ചെലവു കുറയ്ക്കലിന്റെ വിശദാംശങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം. പലിശ പൂർണ്ണമായും കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. സംസ്ഥാനങ്ങൾക്ക് പണവും അർഹമായ അംഗീകാരവും നൽകണമെന്നും അദ്ദേഹം പറഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam