Fri. Nov 22nd, 2024

ന്യൂഡല്‍ഹി:

സ്വാശ്രയത്വ ഭാരതത്തില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട് പണം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രകാഴ്ചപ്പാട് ഉൾക്കൊണ്ടാണ് പാക്കേജിന് രൂപം നൽകിയതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണ് പാക്കേജെന്നും ധനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി മുന്നോട്ടുവെച്ചത് രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വാശ്രയത്വത്തില്‍ ഊന്നിയുള്ള ഇന്ത്യ സൃഷ്ടിക്കാനാണ് ശ്രമം. ഒന്നാം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചയാണ് പുതിയ പാക്കേജ്. ഇത് സമൂഹത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണെന്നും ധനമന്ത്രി സാമ്പത്തിക പാക്കേജ് വിശദീകരിക്കാനുള്ള വാത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രാദേശിക വിപണിയെ ആഗോള നിലവാരത്തിലെത്തിക്കുമെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യ പര്യാപ്തമാകണമെന്നും ധനമന്ത്രി  വ്യക്തമാക്കി.

 

By Binsha Das

Digital Journalist at Woke Malayalam