മഹാരാഷ്ട്ര:
കൊവിഡ് പ്രതിരോധ വാക്സിൻ ഒക്ടോബറോടെ ലോകവിപണിയിലെത്തിക്കുമെന്ന് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. വാക്സിന് ആരോഗ്യമന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചാൽ 1000രൂപയ്ക്ക് വാക്സിന്‍ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ കോവിഡ് പ്രതിരോധ വാക്സിൻ ഗവേഷണം. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്നാണ് പ്രവർത്തനം