Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമായ ദേശീയപാത വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ആദ്യഘട്ടമായി തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള നവീകരണ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.  പദ്ധതിക്ക് സ്റ്റാന്റിങ് ഫിനാൻസ് കമ്മിറ്റി അംഗീകാരം നൽകിയതായും, കേരളത്തിന്റെ ആവശ്യം പരിഗണിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിക്ക് നന്ദി പറയുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്ററില്‍ 45 മീറ്റര്‍ വീതിയില്‍ ആറ് വരിയിലാണ് റോഡ് നിര്‍മ്മിക്കുക. രണ്ടര വർഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam