Wed. Jan 22nd, 2025
തിരുവനന്തപുരം:

 
തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തും. സിസ്റ്റര്‍ ലൂസി കളപ്പുര അടക്കമുള്ള പലരും വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ ജോമാന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയിലാണ് ഡിജിപിയുടെ നടപടി. 

എന്നാൽ പെണ്‍കുട്ടി കിണറ്റില്‍ച്ചാടി മരിച്ചതായാണ് മഠത്തിലെ അന്തേവാസികൾ മൊഴി നൽകിയിരിക്കുന്നത്. പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രമേ കേസ് ഏറ്റെടുക്കണമോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് തീരുമാനം അറിയിക്കു.

By Athira Sreekumar

Digital Journalist at Woke Malayalam