ബ്രിട്ടന്‍:
കൊവിഡ് മരണ നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തുന്നു. ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.
ബസ്, ട്രെയിന്‍ തുടങ്ങിയ പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോഴും, ഷോപ്പിങ് കോംപ്ലക്സുകളിലും, തിരക്കേറിയ ഷോപ്പുകളിലും മാസ്ക് ഉപയോഗിക്കണമെന്നാണ് പുതിയ നിര്‍ദേശത്തിലുള്ളത്. സാമൂഹിക അകലം പാലിക്കാനും നിര്‍ദേശമുണ്ട്. സർക്കാർ തിങ്കളാഴ്ച പുറത്തിറക്കിയ അമ്പതു പേജുള്ള മാർഗരേഖയിലാണ് ഈ നിർദേശം.
സുഹൃത്തുക്കൾ പരസ്പരം കാണുന്നത് വീടിനു പുറത്തായിരിക്കണം. രണ്ടു മീറ്റർ അകലം എങ്കിലും പാലിച്ചിരിക്കണം. പാർക്കുകളിൽ കുടുംബത്തോടെ സമയം ചെലവഴിക്കാം. സ്കോട്ട്ലാന്‍ഡിലും നോര്‍ത്തേന്‍ അയര്‍ലണ്ടിലും സര്‍ക്കാറുകള്‍ മുമ്പ് സമാനമായ നിര്‍ദേശം നല്‍കിയിരുന്നു.