Sun. Dec 22nd, 2024
വാഷിങ്ടണ്‍:

ലോക രാഷ്ട്രങ്ങളിലെല്ലാമായി 41.5 ലക്ഷം പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 2.83 ലക്ഷം കടന്നു. 13.5 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ മാത്രം 80000ത്തിലേറെ ആളുകൾ മരണമടഞ്ഞു. സ്പെയിനിൽ രണ്ട് മാസത്തിനിടെ ഒരു ദിവസത്തെ മരണ നിരക്കിൽ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തത് ഇന്നലെയായിരുന്നു. ഇതോടൊപ്പം റഷ്യയിലും ഫ്രാൻസിലും ജർമ്മനിയിലും മരണനിരക്ക് കുറയുന്നതും ആശ്വാസമാകുന്നു. അതെസമയം, ബ്രിട്ടനിൽ നിബന്ധനകളോടെ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചു. ആളുകൾ വീടുകളിൽ കഴിയണമെന്ന കർശന നിർദ്ദേശം ഒഴിവാക്കിയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. അതിനിടെ ചൈനയിലും ദക്ഷിണ കൊറിയയിലും പുതിയ കേസുകളിൽ വർധന രേഖപ്പെടുത്തിയത് ആശങ്കയാവുകയാണ്.