Fri. Mar 29th, 2024
ദുബായ്:

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് ഇന്ന് രണ്ട് വിമാനങ്ങള്‍ പുറപ്പെടും. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് സര്‍വ്വീസ്. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15-ന് യാത്രതിരിക്കും. ബഹ്‌റൈനിൽനിന്നുള്ള രണ്ടാംവിമാനത്തിൽ 180 മുതിർന്നവരും നാല് കുഞ്ഞുങ്ങളുമാണ് ഉണ്ടാവുക. വൈകീട്ട് പ്രാദേശികസമയം 4.30-നാണ് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനം പുറപ്പെടുന്നത്. ഇന്ത്യൻസമയം രാത്രി 11.20-ന് ഇത് കോഴിക്കോട്ട്‌ എത്തിച്ചേരും. ആദ്യഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് രണ്ട് വിമാനങ്ങൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.