Wed. Jan 22nd, 2025
വാഷിങ്ടണ്‍:

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം ക്വാറന്റൈനിൽ ആണെന്ന വാർത്തകൾ തെറ്റാണെന്നും ഔദ്യോഗിക വക്താവ് ഡെവിൻ ഓമെല്ലി. മൈക്ക് പെൻസിന്റെ  പ്രെസ് സെക്രട്ടറി കാറ്റി മില്ലർക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പെൻസിന് രോഗ ബാധയുണ്ടായെന്ന് ചില അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയതോടെയാണ്‌ വിശദീകരണവുമായി ഔദ്യോഗിക വക്താവ് രംഗത്തെത്തിയത്.