തിരുവനന്തപുരം:
കേന്ദ്രത്തിന്റെ വന്ദേഭാരത ദൗത്യത്തിലെ ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍. കൊവിഡ് വ്യാപനത്തിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ സൗജന്യമായി സ്വദേശത്ത് എത്തിക്കുന്നതിന് പകരം ഇന്ത്യ അമിത തുക ഈടാക്കി സർവീസ് നടത്തുന്നതാണ് തങ്ങളെ ചൊടിപ്പിച്ചതെന്നും അതിനാലാണ് എയർ ഇന്ത്യ ഫ്ലൈറ്റുകൾ ദോഹയിൽ ലാൻഡ് ചെയ്യുന്നത് എതിർക്കാൻ കാരണമെന്നുമാണ് ഖത്തറിന്റെ വിശദീകരണം. ദോഹ തിരുവനന്തപുരം ഫ്ലൈറ്റ് ഖത്തറിന്റെ ലാൻഡിംഗ് അനുമതി നിഷേധിച്ചതോടെ കഴിഞ്ഞദിവസം റദ്ദാക്കിയ സർവീസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. എന്നാൽ, ചൊവ്വാഴ്ചയും ഈ വിമാന സർവീസ് ഉണ്ടാക്കില്ല.