Sat. Jan 18th, 2025

ന്യൂഡല്‍ഹി:

ട്രെയിൻ സർവ്വീസ് പുനസ്ഥാപിച്ചതിന് പിന്നാലെ മെയ് 17ഓടെ വിമാന സർവ്വീസുകളും ഘട്ടം ഘട്ടമായി പുനരാരംഭിക്കാന്‍ കേന്ദ്രസർക്കാർ ആലോചന. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 ആണ് ഉക്കാര്യം റിപ്പോർട്ട് ചെയ്തത്.

സിവിൽ ഏവിയേഷൻ ഡിജിയും സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയും വിവിധ വിമാനത്താവളങ്ങളിലെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. അനുമതി ലഭിച്ചാലുടന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വിമാനക്കമ്പനികള്‍.

ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ സർവീസ് ഉണ്ടാകുമെന്നാണ് വിവരം. യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. അതേസമയം, രണ്ടുമണിക്കൂറില്‍ താഴെ സമയം വേണ്ടയിടങ്ങളിലേക്കുള്ള സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യില്ല.

By Binsha Das

Digital Journalist at Woke Malayalam