Sun. Nov 17th, 2024

ന്യൂഡല്‍ഹി:

കൊവിഡ് ബാധിച്ച് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡോക്ടറുടെ നിർദേശ പ്രകാരം ചെറിയ രോഗ ലക്ഷണങ്ങളുള്ളവരും രോഗലക്ഷണങ്ങൾ കാണിക്കാത്തവരും ഐസലേഷനിൽ കഴിയുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളാണ് മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുള്ളത്.

24 മണിക്കൂറും ഐസൊലേഷനിലുള്ള ആള്‍ക്ക് സഹായത്തിനായി ഒരാള്‍ ഉണ്ടായിരിക്കണം. സഹായിയും ആരോഗ്യപ്രവർത്തകരുും തമ്മില്‍ വിവരങ്ങള്‍ കൈമാറണം. ഇത് ഹോം ഐസലേഷൻ സമയത്തു മുഴുവൻ പാലിക്കണം. സഹായിയും സമ്പര്‍ക്കത്തില്‍ വരുന്നവരും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഉപയോഗിക്കണം. ഇവര്‍ ആരോഗ്യ സേതു ആപ് ഫോണില്‍ നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കണം. രോഗിയുടെ ആരോഗ്യ സ്ഥിതി ജില്ലാ സർവയലൻസ് ഓഫിസറെ അറിയിക്കണം.

രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരുടേ ഹോം ക്വാറന്റൈന്‍ 17 ദിവസത്തിനു ശേഷമായിരിക്കും അവസാനിക്കുക. ഐസലേഷനില്‍ കഴിയുന്ന ആള്‍ക്ക് 10 ദിവസമായി പനിയില്ലെന്നും ഉറപ്പുവരുത്തണം. ഹോം ഐസലേഷന്‍ കാലഘട്ടം കഴിഞ്ഞാല്‍ വീണ്ടും രോഗപരിശോധന നടത്തേണ്ടതില്ലെന്നും നിര്‍ദേശത്തിലുണ്ട്.

By Binsha Das

Digital Journalist at Woke Malayalam