Thu. Jan 23rd, 2025
സാന്‍ ഫ്രാന്‍സിസ്‌കോ:

യുഎസിലെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവായ ആമസോണിലെ 600 ഓളം ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് പോസിറ്റീവായതായി റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ചവരില്‍ ആറുപേര്‍ മരിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

മാരകമായ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാല് മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കമ്പനി പറയുന്നുണ്ട്. ഇന്‍ഡ്യാനയിലെ ഒരു ആമസോണ്‍ വെയര്‍ഹൗസില്‍ ജോലി ചെയ്യുന്ന 59 കാരിയായ ജാന ജമ്പാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. യുഎസിലുടനീളമുള്ള സ്ഥലങ്ങളില്‍ കൊവിഡ് പോസിറ്റീവ്  ആകുന്ന ആമസോണ്‍ ജീവനക്കാരുടെ കണക്ക് ജംപ് നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുഎസിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴില്‍ ദാതാവാണ് ആമസോണ്‍. കൊവിഡ് വൈറസ് പാന്‍ഡെമിക് സമയത്ത് 175,000 പേരെ കൂടി നിയമിച്ചതായി അടുത്തിടെ ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു.