Mon. May 19th, 2025
ന്യൂ ഡല്‍ഹി:

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67,152 ലെത്തി. മരണസംഖ്യ 2,206 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. മുംബൈയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു.

കൊവിഡ്  രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമതുള്ള ഗുജറാത്തിൽ രോഗികളുടെ എണ്ണം എണ്ണായിരം പിന്നിട്ടു. ആർതർ റോഡ് സെൻട്രൽ ജയിലിൽ ഇന്നലെ 81 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചൈനയിലെ ഗാങ്ഷൗവിലേക്ക് മെ‍ഡിക്കല്‍ സാമഗ്രികളടക്കമുള്ള ചരക്കുമായി പോയ എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു.