Sat. Jun 28th, 2025

ന്യൂഡല്‍ഹി:

ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷത്തി എണ്‍പതിനായിരം കടന്നു. രോഗബാധിതര്‍ 41 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ ആയിരത്തി അഞ്ഞൂറിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.  ആകെ മരണം എണ്‍പതിനായിരത്തോടക്കുകയാണ്. കൊവിഡ് ബാധിതരാകട്ടെ  13 ലക്ഷം കടന്നു. ബ്രിട്ടനിൽ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി പതിനയ്യായിരം കടന്നു. ഇറ്റലി, യുകെ, റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഒരു ലക്ഷത്തിലധികം കൊവിഡ് രോഗികള്‍ ഉണ്ട്.

By Binsha Das

Digital Journalist at Woke Malayalam