Mon. Dec 23rd, 2024
പാലക്കാട്:

സംസ്ഥാന അതിർത്തികളിൽ മലയാളികളെ നാട്ടിലേക്ക് വരുന്നത് തടയുന്ന നടപടിയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇന്ന് പ്രത്യേക സിറ്റിംഗ് വഴി കേസ് പരിഗണിക്കുന്നത്. വാളയാറും തലപ്പാടിയും അടക്കമുള്ള ചെക്ക്‌പോസ്റ്റുകളിൽ പാസ് കിട്ടാതെ മലയാളികൾ കുടുങ്ങിയ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നടപടി. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളും ഇതോടൊപ്പം പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 

മതിയായ പാസില്ലാതെ വാളയാർ ചെക്ക് പോസ്റ്റിലെത്തിയവരെ കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് താത്കാലികമായി മാറ്റിയിട്ടുണ്ട്. എന്നാൽ ഇനി മുതൽ പാസില്ലാതെ എത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുത്ത് തിരിച്ചയക്കാനാണ് പാലക്കാട് എസ്പി നിർദേശം നൽകിയിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam