Mon. Dec 23rd, 2024
വാഷിങ്ടണ്‍:

ലോകാരോ​ഗ്യ സംഘടനയെ ചൈനയുടെ കളിപ്പാവയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടൻ തന്നെ ഈ വിഷയത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പട്ട്  ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൈനയുടെ പക്ഷത്ത് നിൽക്കുകയാണെന്നും ആരോപിച്ച് ലോകാരോ​ഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക താത്ക്കാലികമായി നിർത്തിവച്ചിരുന്നു.

“ലോകാരോ​ഗ്യ സംഘടനയ്ക്ക് ഓരോ വർഷവും 500 മില്യൺ യുഎസ് ഡോളറാണ് ഞങ്ങൾ കൊടുക്കുന്നത്. ഉടൻ തന്നെ അക്കാര്യത്തിൽ ഒരു പ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. കാരണം ചൈനയുടെ കളിപ്പാവയായിട്ടാണ് ലോകാരോ​ഗ്യ സംഘടനയുടെ ഇപ്പോഴത്തെ നിലപാട്. ചൈന പറയുന്നതെല്ലാം അവർ ശരി വയ്ക്കുന്നു. ചൈനയിൽ നിന്നും വെറും 38 മില്യൺ യുഎസ് ഡോളറാണ് അവർക്ക് ലഭിക്കുന്നത്. എന്നാൽ എന്ത് ചെയ്യണമെന്ന് പറയുന്നത് ചൈനയാണ്. അതെങ്ങനെ ശരിയാകും? ” ട്രംപ് ചോദിക്കുന്നു. ചൈനയുമായി വളരെ മോശം ബന്ധത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ട്രംപ് വ്യക്തമാക്കി.