Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59,662 ആയി. 1981 പേരാണ് രോ​ഗം ബാധിച്ച് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 39,834 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. അതെ സമയം, 17,847 പേർ രോ​ഗമുക്തി നേടിയതായാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 29.36 ശതമാനമാണ് നിലവിലെ രോ​ഗമുക്തി നിരക്ക്. 216 ജില്ലകൾ ഇതിനോടകം കൊവിഡ് മുക്തമായെന്നും ആരോ​ഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.