Mon. Dec 23rd, 2024
കോഴിക്കോട്:

ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ  ഒരു യാത്രക്കാരനെ കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷനിലാക്കി. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും അലര്‍ജി പ്രശ്‌നമുള്ള രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. 152 പ്രവാസികളാണ് റിയാദില്‍ നിന്നും കരിപ്പൂരിലെത്തിയത്. മലയാളികള്‍ക്ക് പുറമേ രണ്ട് തമിഴ് നാട്ടുകാരും എട്ടു കര്‍ണ്ണാടക സ്വദേശികളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.