Mon. Dec 23rd, 2024
ഹൈദരാബാദ്:

വിശാഖപട്ടണത്തെ എൽജി പോളിമർ കമ്പനിയിൽ രാത്രി പന്ത്രണ്ടരയോടെ വീണ്ടും വിഷവാതക ചോർച്ച ഉണ്ടായി. ഇതോടെ നഗരത്തിലെ കൂടുതൽ പേരെ വീടുകളിൽ നിന്ന് അർധരാത്രി തന്നെ ഒഴിപ്പിക്കുകയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം രാവിലെ ഉണ്ടായ ചോർച്ച അടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷവാതകം വീണ്ടും പരന്നത്. ചികിത്സയിൽ കഴിയുന്നവരിൽ 20ഓളം പേരുടെ നില ഗുരുതരമായി തുടരുകയാണെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഇന്നലെ മാത്രം പതിനൊന്ന് പേരാണ് വിഷവാതക ചോർച്ചയെ തുടർന്ന് മരണപ്പെട്ടത്.

By Athira Sreekumar

Digital Journalist at Woke Malayalam