Fri. Mar 29th, 2024
ഡൽഹി:

ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരിക്കുക ആയിരുന്ന മദ്യശാലകൾ തുറന്നതോടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ ഇ- ടോക്കൺ സംവിധാനം ഒരുക്കി ഡൽഹി സർക്കാർ. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് ടോക്കൺ സന്ദേശമായി ലഭിക്കുന്നത്, ടോക്കണിലുള്ള സമയം അനുസരിച്ച് അടുത്തുള്ള മദ്യശാലയിലെത്തി മദ്യം വാങ്ങാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ തിരക്ക് നിയന്ത്രണത്തിലേക്ക് കൊണ്ട് വരാൻ മാർഷൽമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam