Mon. Dec 23rd, 2024

മഹാരാഷ്ട്ര:

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ അതിഥിത്തൊഴിലാളികൾക്ക് മേൽ ട്രെയിൻ പാഞ്ഞുകയറി 15 പേര്‍ മരിച്ചു. മധ്യപ്രദേശിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികൾക്ക് മേലാണ് ചരക്ക് തീവണ്ടി പാഞ്ഞു കയറിയത്. ജൽന – ഔറംഗാബാദ് ട്രെയിനാണ് അപകടമുണ്ടാക്കിയത്. ഇന്ന് പുലര്‍ച്ചെ 5.15ഓടെ ഔറംഗബാദിനും ജൽനയ്ക്കും ഇടയിൽ കർമാദ് എന്ന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഇവര്‍ നാട്ടിലേക്ക് കാല്‍നടയായി യാത്ര ആരംഭിച്ചത്. ർ

മരണപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. റെയിൽവേ മന്ത്രി  പീയൂഷ് ഗോയലുമായി സംസാരിക്കുകയും അദ്ദേഹം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നു

 

 

By Binsha Das

Digital Journalist at Woke Malayalam