Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം മൂവായിരത്തി എഴുന്നൂറ്റി എഴുപത് പുതിയ പോസ്റ്റുകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്സുമാർ, അസിസ്റ്റന്റ് നഴ്‌സുകൾ, ലാബ് ടെക്നിഷ്യനുകൾ, ശുചീകരണ തൊഴിലാളികൾ എന്നിവരെയാണ് പുതുതായി  നിയമിച്ചുകൊണ്ടിരിക്കുന്നത്.

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായും തൊള്ളായിരത്തി എൺപത്  ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.  ഇതുകൂടാതെ അഡ്‌ഹോക്ക് നിയമനവും നടത്തിയിട്ടുണ്ട്.

By Arya MR