Sat. Nov 23rd, 2024
ന്യൂ ഡല്‍ഹി:

മദ്യ വില്‍പ്പന ശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ തടിച്ചു കൂടന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള മാര്‍ഗം പരിഗണിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

‘ഞങ്ങള്‍ ഒരു ഉത്തരവും പുറപ്പെടുവിക്കില്ല, പക്ഷേ സാമൂഹ്യ അകലം പാലിക്കാന്‍ സംസ്ഥാനങ്ങള്‍ ഹോം ഡെലിവറി അല്ലെങ്കില്‍ പരോക്ഷമായി മദ്യം വില്‍ക്കാനുള്ള സംവിധാനം പരിഗണിക്കണം,” ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, ബി.ആര്‍ ഗവായി എന്നിവരടങ്ങിയ മൂന്ന് അംഗ ബെഞ്ച് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയയാണ് ഹരജി കോടതി പരിഗണിച്ചത്.

മാര്‍ച്ച് 25 മുതല്‍ അടച്ച മദ്യവില്‍പ്പന ശാലകള്‍ ഈ ആഴ്ച മുതല്‍ തുറന്നു പ്രര്‍ത്തിക്കാന്‍ അനുവാദം ഉണ്ട്. ഇതേ തുടര്‍ന്ന് പല സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് കോടതിയുടെ ഈ നിര്‍ദ്ദേശം.