Fri. Aug 8th, 2025
തിരുവനന്തപുരം:

ജില്ല വിട്ട് ജോലിക്ക് സ്ഥിരമായി പോവുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ്സ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് ഈ പാസ്സ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവര്‍ക്ക്  ജില്ല വിട്ട് പോവാന്‍ പാസ്സ് അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനം വഴി പാസ് കിട്ടാത്തവര്‍ക്ക് അതിന്റെ മാതൃക പ്രസിദ്ധീകരിച്ചിട്ടുണ്ട്.അത് പകര്‍ത്തി എഴുതി അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസിലെത്തി പാസ് വാങ്ങാമെന്നും മുഖ്യമന്ത്രി അറിയിച്ചു.