Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അൻപത്തിയാറായിരത്തി മുന്നൂറ്റി നാല്‍പ്പത്തി രണ്ടായി ഉയര്‍ന്നു.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തി മുന്നൂറ്റി  തൊണ്ണൂറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 103 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം ആയിരത്തി എണ്ണൂറ്റി എണ്‍പത്തി ആറായി. 16,539 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കൊവിഡ് ബാധിതരുളളത്.

അതേസമയം, കൊവിഡ് ബാധിച്ച് ആഗ്രയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. എസ്എന്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്.

 

By Binsha Das

Digital Journalist at Woke Malayalam