Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്കാണ് വൈറസ് ബാധ. അതെ സമയം, കണ്ണൂരില്‍ ചികിത്സയിലുള്ള പത്ത് പേര്‍ രോഗമുക്തരായി. ഇതോടെആകെ പതിനാറു പേര്‍ മാത്രമേ നിലവില്‍ ചികിത്സയിലുള്ളൂ. 20,157 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നുമാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 33 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോഴുള്ളത്. ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്-19 സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറുദിവസമാവുകയാണെന്നും, സംസ്ഥാനം കോവിഡ്-19 കര്‍വ് ഫ്‌ളാറ്റന്‍ ചെയ്തുവെന്ന് തന്നെ പറയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.