Sat. Apr 27th, 2024

ന്യൂഡല്‍ഹി:

കൊവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. അതിര്‍ത്തി രക്ഷാസേനയിലെ 41 ജവാന്‍മാര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആദ്യമായാണ് ബിഎസ്എഫിൽ  കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്.
ബിഎസ്എഫ് വാര്‍ത്താക്കുറിപ്പിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കൊറോണ വെെറസ് സ്ഥിരീകരിച്ച ജവാന്മാരുടെ എണ്ണം 193 ആയി. അതേസമയം, രണ്ട് ജവാന്മാര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.

ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയപ്പോഴാണ് ജവാന്മാര്‍ക്ക് കൊവിഡ് ബാധിച്ചതെന്നാണ് വിവരം. മേയ് നാലിനാണ് ഒരു ജവാൻ മരിച്ചത്. എന്നാല്‍, ഇന്നലെ വെെകുന്നേരത്തോടെയാണ് കൊവിഡ് പരിശോധനാ ഫലം ലഭിച്ചത്. ദില്ലി സഫ്ദർജം​ഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

 

 

By Binsha Das

Digital Journalist at Woke Malayalam