Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 5 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 25 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 474 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഒപ്പം 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. 33 ഹോട്ടസ്പോട്ടുകളാണ് ഇപ്പോഴുള്ളത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 131 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.