മുംബെെ:
ഇന്ത്യയില്‍ തന്നെ കൊവിഡ് രോഗികള്‍ ഏറ്റലും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. മുംബെെ നഗരത്തിലാണ് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നത്. മുംബൈയിലെ കൊവിഡ് കേസുകളുടെ എണ്ണം 10,000 കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക കൊവിഡ് ആശുപത്രികൾ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിനായി സ്വന്തം നാട്ടിലേക്ക് മടങ്ങാതെ സര്‍ക്കാരിനൊപ്പം നിന്നുകൊണ്ട് ആശുപത്രികള്‍ പണിയുന്ന തിരക്കിലാണ് കുടിയേറ്റ തൊഴിലാളികള്‍.
ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തങ്ങളുടെ നാട്ടിലേക്ക് എത്തിച്ചേരാന്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പോലും ലംഘിച്ച സാഹചര്യത്തിലാണ് മുംബെെയിലെ കുടിയേറ്റ തൊഴിലളികള്‍ വ്യത്യസ്ഥമാകുന്നത്. നിര്‍മാണപദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതിനാലാണ് ഇവര്‍ നഗരത്തില്‍ തങ്ങുന്നത്.
യുപി, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാതെ മുംബൈയിലുള്ളത്. നഗരത്തിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിൽ1000 കിടക്കകളുള്ള ആശുപത്രി പണിയുന്ന ജോലിയിലാണ് 50ലധികം വരുന്ന കുടിയേറ്റ തൊഴിലാളികള്‍.