Thu. Jan 23rd, 2025

കൊവിഡ് ബാധിച്ച് കണ്ണൂരിൽ ചികിത്സയിലായിരിക്കെ മരണപ്പെട്ട മാഹി ചെറുകല്ലായി സ്വദേശി മഹ്റൂഫിന്റെ മരണം കേരളത്തിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയിട്ടില്ലെന്ന് കുടുംബം. രണ്ട് സർക്കാരുകൾക്കും ഇത് സംബന്ധിച്ച പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലാത്തതിനാൽ  നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ബന്ധുക്കൾ. കഴിഞ്ഞ മാസം 11നാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വെച്ച് മഹ്റുഫ് മരണപ്പെടുന്നത്. അനിശ്ചിതത്വം ഒഴിവാക്കി മരണം എവിടെയെങ്കിലും രേഖപ്പെടുത്തണമെന്നാണ് മഹ്റുഫിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam