Mon. Dec 23rd, 2024
കൊച്ചി:

177 യാത്രക്കാരുമായി അബുദാബി- കൊച്ചി വിമാനം പുറപ്പെട്ടു. ഇന്ന് 10:17 ഓടുകൂടി ഇത് കൊച്ചിയിലെത്തുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍. പ്രവാസികളുമായി അബൂദാബി വിമാനം എത്തുന്നതിന് മുന്നോടിയായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തെർമൽ ടെംപറേച്ചർ സ്കാനിംഗ് സംവിധാനം സ്ഥാപിച്ചു. യുഎഇയില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ തിരിച്ചെത്തുന്ന പ്രാവാസികളുടെ ദ്രുത ആന്റിബോഡി ടെസ്റ്റ് ദുബായ്, അബുദാബി വിമാനത്താവളങ്ങളില്‍ പുരോഗമിക്കുന്നതിലുള്ള നന്ദി അറിയിച്ച് ഇന്ത്യന്‍ എംബസി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും എംബസി പുറത്തുവിട്ടിരുന്നു. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.