Mon. Dec 23rd, 2024
കൊച്ചി:

കൊവിഡ് ലോക്ക് ഡൗൺ മൂലം വിദേശത്ത് കുടുങ്ങിപ്പോയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് സംസ്ഥാനം പൂർണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിരികെയെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ 1,15500 മുറികൾ സജ്ജമാണെന്ന് സർക്കാർ വിശദീകരിച്ചു. പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി എല്ലാ ജില്ലകൾക്കും 13കോടി 45 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പ്രവാസികൾക്ക് പണം നൽകി ഉപയോ​ഗിക്കാനായി ഹോട്ടലുകളിലും റിസോർട്ടുകളിലുമായി 9000 മുറികൾ സജ്ജമാക്കിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു. നാട്ടിലേക്ക് വരാനായി 4,52000 ആളുകളാണ് ഇതുവരെ നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്