Mon. Dec 23rd, 2024

ഛത്തീസ്​ഗഢ്:

വിശാഖപട്ടണത്തിന്​ പിന്നാലെ ഛത്തീസ്​ഗഢിലും വിഷവാതകചോർച്ച. ഛത്തീസ്​ഗഢിലെ റായ്​ഗഢ്​​ ജില്ലയി​ലെ പേപ്പർ ​ഫാക്ടറിയിലാണ് സംഭവം. ഏഴു തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. റായ്​പൂരിലെ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്.

ടെറ്റ്ല ഗ്രാമത്തിലെ ശക്തി പേപ്പര്‍ മില്ലില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട മില്ല് ഇന്ന് വൃത്തിയാക്കുന്നതിനിടെയാണ് ഇവര്‍ വിഷവാതകം ശ്വസിച്ചത്. ചോർച്ചയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ ഫോറൻസിക് വിദഗ്ധരുടെ ഒരു സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam