Wed. Nov 6th, 2024
ന്യൂ ഡല്‍ഹി:

കൊവിഡ് കേസുകൾ വർദ്ധിക്കുന്ന രീതിയുടേയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ ജൂൺ-ജൂലായ് മാസത്തോടെ രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തിയേക്കാമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ. വ്യാപനം പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുമെന്നും സമയമെടുത്ത് മാത്രമേ ഈ ഘടകങ്ങൾ വൈറസ് വ്യാപനത്തെ എത്രത്തോളം ബാധിക്കുമെന്നതിനെക്കുറിച്ചും ലോക്ക്ഡൗൺ നീട്ടിയതിന്റെ ഫലത്തെക്കുറിച്ചും അറിയാൻ സാധിക്കുകയുള്ളുവെന്നും ഗുലേരിയ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 52,952 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് 783 പേർ ഇതുവരെ കൊവിഡ് ബാധയെത്തുടർന്ന് മരിച്ചു. അതേസമയം, മുംബൈയിലെ ആർതർ റോഡ് ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന 40 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.