Thu. Dec 19th, 2024
ന്യൂ ഡല്‍ഹി:

യുഎഇ ഭരണകൂടം നാവികസേന കപ്പലുകള്‍ക്ക് തീരത്തേക്ക് അടുക്കാന്‍ അനുമതി നല്കാത്തതിനാല്‍ പ്രവാസി ഇന്ത്യാക്കാരുടെ മടങ്ങി വരവ് വൈകും. ദുബായ് തീരത്തേക്ക് പുറപ്പെട്ട കപ്പലുകള്‍ അനുമതി കാത്ത് കിടക്കുകയാണെന്നും യുഎഇ അനുമതി വൈകുമെന്ന് അറിയിപ്പ് ലഭിച്ചതായും നാവികസേന അധികൃതര്‍ അറിയിച്ചു.

കപ്പലുകള്‍ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇതിനായി കുറച്ചു സമയം കൂടി വേണമെന്നും യുഎഇ സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചതായാണ് സൂചന. കപ്പലുകള്‍ ഇപ്പോഴും കടലില്‍ തന്നെ തുടരുകയാണ്.

അനുമതിക്കായി കാത്തിരിക്കാനാണ് വിദേശകാര്യമന്ത്രാലയം നാവികസേന കപ്പലുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളാണ് യുഎഇയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ടത്. സമുദ്രസേതു എന്നാണ് ദൗത്യത്തിന് നാവികസേന നല്കിയിരിക്കുന്ന പേര്.