Sat. Apr 27th, 2024

തിരുവനന്തപുരം:

ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി ഏഴ് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി അറുപത്തി നാലായി ഉയര്‍ന്നു. വെെറസ് ബാധിച്ച് മരിച്ചവര്‍  രണ്ട് ലക്ഷത്തി അമ്പത്തി എട്ടായിരം കടന്നു. അമേരിക്കയില്‍ രോഗബാധിതര്‍ പന്ത്രണ്ട് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അറുന്നൂറ്റി മുപ്പത്തി മൂന്നായി. യുഎസ്സില്‍ എഴുപത്തി ഒന്നായിരത്തിലധികം പേരാണ് വെെറസ് ബാധിച്ച് മരണപ്പെട്ടത്.  അതേസമയം, പ്രതിസന്ധി ഉണ്ടെങ്കിലും അമേരിക്കയെ അധിക നാള്‍ അടച്ചിടാന്‍ കഴിയില്ലെന്ന് പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ബ്രസീലിലും സ്ഥിതി ആശങ്കാജനകമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 578 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

By Binsha Das

Digital Journalist at Woke Malayalam