Sat. Jul 19th, 2025
തിരുവനന്തപുരം:

കൊവിഡ് 19 ജാഗ്രത തുടരുന്നതിനിടെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈന്‍  കാര്യത്തില്‍ ഇളവ്. ഇവര്‍ക്ക് വീടുകളിലെത്തി നിരീക്ഷണത്തില്‍ കഴിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ കാരണം വിദേശരാജ്യങ്ങളിൽ പെട്ട് പോയ കേരളീയർ നാളെ മുതൽ തിരിച്ചെത്തും. നാളെ രണ്ട് വിമാനങ്ങൾ വരുമെന്നാണ് ഔദ്യോഗിക വിവരം. നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന്‍റെ മറുപടി ലഭിച്ചിട്ടില്ല.